Advertisment

ഖത്തറിന്റെ ഒരു മില്യണ്‍ മരം നടല്‍ പദ്ധതിയില്‍ പങ്കുചേര്‍ന്ന് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് സൊസൈറ്റി

New Update

publive-image

Advertisment

ദോഹ: പരിസ്ഥിതി സംരക്ഷണ, സൗന്ദര്യ വല്‍ക്കരണ രംഗങ്ങളിലെ ഖത്തറിന്റെ അഭിമാന പദ്ധതിയായ ഒരു മില്യണ്‍ മരം നടല്‍ പദ്ധതിയില്‍ പങ്കുചേര്‍ന്ന് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് സൊസൈറ്റിയും.

ലോക പരിസ്ഥിതി ദിനാചണത്തിന്റെ ഭാഗമായി പതിനഞ്ച് ചെടികള്‍ നട്ടുപിടിപ്പിച്ചാണ് സൊസൈറ്റി ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

ഇതോടെ ഖത്തറിലെ വിവിധ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളും എംബസികളുമൊക്കെ പങ്കെടുക്കുന്ന ഈ സുപ്രധാന കാമ്പയിനില്‍ അവസരം ലഭിക്കുന്ന പ്രഥമ എന്‍.ജി.ഒ. എന്ന ബഹുമതിയും മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് സൊസൈറ്റി സ്വന്തമാക്കി.

publive-image

ഇമാന്‍ അഹ്‌മദ് അല്‍ കുവാരി, അലി താലിബ് അല്‍ ഹന്‍സാബ്, ഡോ. ഹൈല്‍ അല്‍ ജഫ്ഫാല്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

മശ്ഹൂദ് തിരുത്തിയാട്, ഉസ്മാന്‍ കല്ലന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്ല പൊയില്‍, ജാഫര്‍ മുരിച്ചാണ്ടി, മുത്തലിബ് മട്ടന്നൂര്‍, രാജേഷ് വി.സി, എം.കെ. മുനീര്‍, അബ്ദുല്‍ റഹീം പാനൂര്‍, ഡോ. പ്രതിഭ, സയ്യിദ് സല്‍മാന്‍, റസിയ ഉസ്മാന്‍, അബൂബക്കര്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

മരുഭൂമിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ പതിനഞ്ച് ചെടികള്‍ നട്ടുപിടിപ്പിച്ചും പരിസ്ഥിതി പ്രതിജ്ഞയെടുത്തുമാണ് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്സ് സൊസൈറ്റി പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമാക്കി മാറ്റിയത്.

-അഫ്‌സല്‍ കിളയില്‍

qatar news
Advertisment