പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം വേണം; ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്...ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി

New Update

publive-image

ന്യൂഡല്‍ഹി: ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്, പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കരുത്, സമൂഹപ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായ കൊണ്ടുവരണം, കൊവിഡ് ലക്ഷണില്ലാത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

Advertisment

പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം വേണം, മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്, ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്, ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കുകയോ അല്ലെങ്കില്‍ പ്രത്യേകമായോ വയ്ക്കുക എന്നിവയും മാര്‍ഗനിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുക, വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ ഒഴിവാക്കുക, തത്സമയ ചടങ്ങുകള്‍ ഒഴിവാക്കുക, കഴിവതും റെക്കോഡ് ചെയ്ത ആത്മീയ ഗാനങ്ങളും വാദ്യമേളങ്ങളും ഉപയോഗിക്കുക, ആരാധനാലയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുക, ആരെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖബാധിതരായാല്‍ ഉടന്‍ തന്നെ അവരെ അവിടെ നിന്നും മാറ്റുക, മുതിര്‍ന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ വീടുകളില്‍ കഴിയുക എന്നിവയും നിര്‍ദ്ദേശത്തിലുണ്ട്.

Advertisment