New Update
മുസാഫര്‍നഗര്‍ : വിവാഹത്തിന് അമ്മ കൊണ്ടു പോകാത്തതില്‍ മനംനൊന്ത് എട്ട് വയസുകാരി തൂങ്ങി മരിച്ചു. മുസാഫര്‍ നഗറിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹത്തിന് കുട്ടിയെ കൊണ്ടു പോകണമെന്ന് അമ്മയോട് നിര്‍ബന്ധം പിടിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Advertisment
എന്നാല്‍ മകള്‍ക്ക് പകരം മകനെയും കൊണ്ടാണ് മാതാവ് വിവാഹത്തിന് പങ്കെടുക്കാന്‍ പോയത്. തുടര്‍ന്ന് കുട്ടി വിഷമത്തിലായിരുന്നു. അമ്മയും സഹോദരനും പോയ ഉടന്‍ തന്നെ വാതില്‍ അടച്ച് മുറിക്കകത്ത് കയറിയ കുട്ടി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തുടര്‍ന്ന് കുട്ടിയെ ഏറെ സമയമായിട്ടും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.