Advertisment

ഗായത്രി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

New Update

തൃശൂർ: തിരുവില്വാമല ഗായത്രിപുഴയുടെ കുത്താമ്പുള്ളി കല്ലുകുത്തി കടവിൽ കാണാതായ രാജപ്പൻ കുംഭാരത്തറ (44 ) മൃതദേഹമാണ് ഞായറാഴ്ച രാവിലെ നാട്ടുകാർ കണ്ടെത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ സുഹൃത്തുക്കളായ ഹരികൃഷ്ണൻ( അപ്പൂസ് ), വേലു എന്നിവരോടൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും, നാട്ടുകാരും ശനിയാഴ്ച രാത്രിയിലും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.

publive-image

ഞായറാഴ്ച രാവിലെ തിരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. തുടർന്ന് പഴയന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. ഭാര്യ: ബിന്ദു.മക്കൾ:രഞ്ജിത്ത് (രാമു ), രതീഷ്.

Advertisment