Advertisment

മിതവാദി കൃഷ്ണൻ വക്കീൽ അനുസ്മരണം സംഘടിപ്പിച്ചു

New Update

publive-image

Advertisment

എസ്എൻഡിപി സംഘടിപ്പിച്ച മിതവാദികൃഷ്ണൻ അനുസ്മരണം കോർപ്പറേഷൻ കൗൺസിലർ സി എസ് സത്യഭാമ ഉൽഘാടനം ചെയ്യുന്നു

കോഴിക്കോട്: എസ്എൻഡിപി യോഗം പ്രസിഡണ്ടും മിതവാദി പത്രാധിപരും കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലറുമായിരുന്ന മിതവാദി കൃഷ്ണൻ വക്കീലിൻ്റെ 154 മത് ജയന്തി ദിനത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

മിതവാദി കൃഷ്ണൻ വക്കീലിൻ്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി കൊണ്ട് കോർപ്പറേഷൻ കൗൺസിലർ സി എസ് സത്യഭാമ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് നഗരത്തിൻ്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന മിതവാദി കൃഷ്ണൻ വക്കീലിന് ഇന്നും ഉചിതമായ സ്മാരകം നിർമ്മിക്കാൻ സാധിക്കാത്തത് ഏറെ ദുഃഖകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സത്യഭാമ പറഞ്ഞു.

മഹാരഥന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ഓർമ്മ ദിനങ്ങൾ സമുചിതമായി ആചരിക്കുവാൻ സന്നദ്ധരായ കോഴിക്കോട് എസ്എൻഡിപി യൂണിയൻ്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ കോർപ്പറേഷൻ കൗൺസിലർ പ്രസ്താവിച്ചു.

ചടങ്ങിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വക്കേറ്റ് എം രാജൻ, കെ ബിനുകുമാർ എന്നിവർ സംസാരിച്ചു.

kozhikode news
Advertisment