New Update
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ. നേരത്തെ സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടിയ സംഭവവും ഇപ്പോഴത്തെ തീപിടിത്തവും ബന്ധിപ്പിച്ചാണ് മുനീറിന്റെ പരിഹാസം. ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
Advertisment
സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പൂർണരൂപം:
‘ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന’ പഴമൊഴി കേട്ടിട്ടുണ്ട്. ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേൾക്കുന്നത്. കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോൾ ശരിയായിരിക്കുന്നു.
ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ ‘വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം’ എന്ന വരികൾ ഓർത്ത് പോവുന്നു.