ദേശീയം

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ ; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍…

നാഷണല്‍ ഡസ്ക്
Wednesday, June 16, 2021

നാഗര്‍കോവില്‍: തമിഴ്നാട് സര്‍ക്കാര്‍ കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു.

500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികര്‍ അടക്കമുള്ളവുരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. കാര്‍ഡ് ഉടമകളായ 2.11 കോടി കാര്‍ഡുടമകളായ കുടുംബങ്ങള്‍ക്ക് ഗുണം കിട്ടുന്നതാണ് സഹായം

ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു 4000 രൂപയും ഭക്ഷ്യധാന്യ കിറ്റും. 500 രൂപ വില വരുന്ന സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. ആദ്യ ഗഡുവായ 2000രൂപയും കിറ്റും കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തില്‍ പണമായി മാത്രം നല്‍കുക.

×