ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ ചെറുകിട കൃഷിക്കാര്‍ക്കായിരിക്കും ഏറ്റവും പ്രയോജനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ പൗരന്റെയും പുരോഗതിയും രാജ്യത്തിന്റെ സ്വയംപരപ്യാപ്തതയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു
. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചിലര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി ആരോപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം 83 ദിവസം പിന്നിടുമ്ബോഴാണ് കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. മുന്‍പ് വിദേശ കമ്ബപനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നവരാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്ബനികള്‍ക്ക് അവസരം നല്‍കുന്നതിനെതിരെ സമരം ചെയ്യുന്നതെന്നും അദേഹം പറഞ്ഞു.
കാര്‍ഷിക ഭൂമി സംരക്ഷിക്കുക ലക്ഷ്യത്തോടെ സമത്വ പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 12,000 ഗ്രമങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടന്നുകഴിഞ്ഞതായും രണ്ടുലക്ഷം കുടുംബങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചതായും അദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ഭൂമി സംരക്ഷിക്കുന്നതിന് ആദ്യമായാണ് ഒരു പദ്ധതി നടപ്പാക്കുന്നതെന്നും അഹേം വ്യക്തമാക്കി.