രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണം; ജനങ്ങള്‍ക്ക് ആഹ്വാനവുമായി പ്രധാനമന്ത്രി

New Update

publive-image

ന്യൂദല്‍ഹി : ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

'ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വര്‍ഷം നമുക്ക് ഹര്‍ ഘര്‍ തിരംഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13-നും 15-നും ഇടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുക അല്ലെങ്കില്‍ നിങ്ങളുടെ വീടുകളില്‍ പ്രദര്‍ശിപ്പിക്കുക. ഈ പ്രസ്ഥാനം ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കും.' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

Advertisment
Advertisment