ദേശീയം

മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നാഷണല്‍ ഡസ്ക്
Monday, June 21, 2021

ന്യൂഡല്‍ഹി: ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗ ഫോര്‍ വെല്‍നസ് എന്നതാണ് ഈ വര്‍ഷത്തെ തീം.


കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു.

മഹാമാരിക്കെതിരെ ആളുകള്‍ക്ക് പോരാടണമെന്ന വിശ്വാസം ഇത് പകര്‍ന്നു. വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു മാര്‍ഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികള്‍ തന്നോട്പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

സമ്മര്‍ദ്ദങ്ങളില്‍ ശക്തിയും നിരാശയില്‍ ശുഭാപ്തി വിശ്വാസവും യോഗ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷമായി ഇന്ത്യയിലോ ലോകത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലുംയോഗയോടുള്ള ആവേശം കുറഞ്ഞിട്ടില്ല.രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടര്‍മാര്‍ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെഡോക്ടര്‍മാരും നഴ്‌സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

×