‘സുഹൃത്തുക്കളെ, ഞാന്‍ സുഖമായി ഇരിക്കുന്നു , മരിച്ചിട്ടില്ല; ആ വാർത്തകൾ വ്യാജം’: സോഷ്യൽ മീഡിയ ‘കൊന്ന’ മുഹമ്മദ് നബി പറയുന്നു

സ്പോര്‍ട്സ് ഡസ്ക്
Sunday, October 6, 2019

സോഷ്യൽ മീഡിയ കൊന്നവരുടെ പട്ടികയിലേക്ക്‌ അഫ്ഗാൻ ക്രിക്കറ്റർ മുഹമ്മദ് നബിയും . ട്വിറ്ററിലൂടെയാണ് വാർത്ത പ്രചരിച്ചത്. അതേറ്റു പിടിച്ച് ഒട്ടേറെ ആളുകൾ രംഗത്തെത്തിയതോടെ മരണവാർത്ത കത്തിപ്പടർന്നു. എന്നാൽ ഏറെ വൈകാതെ മുഹമ്മദ് നബി തന്നെ തൻ്റെ മരണവാർത്ത തള്ളി രംഗത്തെത്തി.

‘സുഹൃത്തുക്കളെ, ഞാന്‍ സുഖമായി ഇരിക്കുന്നു. എന്റെ മരണത്തെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്’ എന്ന അറിയിപ്പോടെയായിരുന്നു നബിയുടെ ട്വീറ്റ്.

×