മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാളിന് ആശംസകളുമായി അഭിനയ ജീവിതത്തിന്‍റെ മുപ്പതാം പിറന്നാളിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ !

ന്യൂസ് ബ്യൂറോ, ദുബായ്
Wednesday, May 20, 2020

മലയാളത്തിന്റെ പുണ്യമായ ലാലേട്ടന്റെ അഭിനയജീവിതത്തിന്റെ മുപ്പത് സംവത്സരങ്ങളുടെ ആഘോഷമായ ലാൽ സലാം മ്യൂസിക്കൽ വേൾഡ് ടൂർ സംഘടിപ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് സത്താർ അൽ കരന്‍ എന്ന കൊടുങ്ങല്ലൂര്‍കാരനായിരുന്നു  .

ദുബായിലെ ഏറ്റവും വലിയ വേദിയായ ഷെയ്ഖ് റഷീദ് ഹാളിൽ വെച്ചായിരുന്നു ഉത്‌ഘാടനം . പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാറായി സംവിധാനം നിർവഹിച്ചത്. പ്രിയദർശന്റെ മേൽനോട്ടത്തിലായിരുന്നു ഷോഅരങ്ങേറിയത് . മോഹൻലാൽ അഭിനയിച്ച മുപ്പത് സിനിമകളെ മൂന്നു പതിറ്റാണ്ടുകളായി തിരിച്ചുകൊണ്ട് അതിൽനിന്നും ഏറ്റവും ഹിറ്റായ പാട്ടുകളാണ് സംഗീത പരിപാടിയിൽ അവതരിപ്പിച്ചത് .

വിനീത് , ലക്ഷ്മി ഗോപാലസ്വാമി, ശരത്, വിജയ് ശിശുദാസ്, ശ്വേതാ മോഹൻ എന്നിവരായിരുന്നു സംഗീത പരിപാടിയിൽ പങ്കെടുത്തത് .ഷെയ്ഖ് സുൽത്താൻ അൽ ഖാസിമി , ഷെയ്ഖ് അബ്ദുൽ അസീസ് , അജിത് മേനോൻ എന്നിവർ ചേർന്നുകൊണ്ട് മോഹൻലാലിനെ ആദരിച്ചു. ദുബായ് ഷെയ്ഖ് റഷീദ് ഹാളിൽ അരങ്ങേറിയ ആദ്യത്തെ ഇന്ത്യൻ പരിപാടിക്കായിരുന്നു ലാൽ സലാം സാക്ഷിയായത് .

ഇന്ത്യൻ അംബാസിഡർ വേണു രാജാമണി , പികെ ഗ്രൂപ്പ് ചെയർമാൻ പികെ അബ്ദുള്ള , മോഹൻലാലിൻറെ ഏറ്റവും അടുത്ത എല്ലാ സ്നേഹിതന്മാരും സന്നിഹിതരായിരുന്നു . പിന്നീട് അമേരിക്കയിലും അബുദാബിയിലും സിങ്കപ്പൂരിലും ലണ്ടനിലും തിരുവനന്തപുരത്തും ഷോ അരങ്ങേറി .കൂടാതെ അദ്ദേഹത്തിന്റെ മുന്നൂറ് സിനിമകളിലെ വേഷങ്ങളുടെ ഫോട്ടോ പ്രദർശനം ദുബായിലെ വേൾഡ് ട്രേഡ് സെന്ററിലെ ബബിൾ ലോഞ്ചിൽ വെച്ച് പത്മശ്രീ എംഎ യൂസഫലി നിർവഹിച്ചു .

മോഹൻലാലിൻറെ ആരാധകർക്കായുള്ള അത്താഴ വിരുന്ന് ദുബായിലെ ആഡംബര ഹോട്ടലായ അറ്റ്ലാന്റസിലെ പ്രത്യകം തയാറാക്കിയ വേദിയിൽ വെച്ച് അൽ ഫത്താൻ സിഇഒ ബഷീർ മുഹമ്മദ് , റസൂഖി മാനേജിങ് ഡയറക്ടർ പ്രകാശ് സാമുവൽ എന്നിവരുടെ സാന്നിധ്യത്തിൽ സംവിധായകൻ മേജർ രവി ഉത്‌ഘാടനം ചെയ്തു.

മോഹൻലാലിന്റെ ക്യാരിക്കേച്ചർ പ്രദർശനം ദുബൈമാളിൽ ഒരാഴ്ചയോളം നീണ്ടുനിന്നു . ഡച്ഛ് & ഹാബ്രോ ഫൗണ്ടർ എകെ സാദിഖ് ആയിരുന്നു മുഖ്യ പ്രായോജകർ . ഗൾഫിന്റെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത ഒരു ആഘോഷമാണ് ലാലേട്ടന്റെ മുപ്പതാം വാർഷികത്തിനായി ദുബായ് സാക്ഷ്യം വഹിച്ചത്. മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത് . ഇന്നദ്ദേഹത്തിന്റെ പിറന്നാളാണ് , പിറന്നാൾ ആശംസകൾ നേരുന്നു . പിറന്നാൾ ആശംസകളോടൊപ്പം അന്നത്തെ ഷോയുടെ പ്രസക്ത ഭാഗങ്ങൾ  ഷെയർ ചെയ്യുന്നു !

×