Advertisment

ഹരമാകാന്‍ വരുന്നു 'മണി ഹൈസ്റ്റ്' സീസണ്‍ 4

New Update

മറ്റൊരാളുടെ സമ്പാദ്യത്തില്‍നിന്ന് ഒരു നുള്ളുപോലുമെടുക്കാതെതന്നെ രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളയ്ക്ക് 'പ്രൊഫസര്‍' എന്ന കഥാപാത്രം തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനാണ് 'മണി ഹൈസ്റ്റ്' എന്ന ക്രൈം ഡ്രാമ നെറ്റ്ഫ്‌ലിക്സ് സീരീസിന് ആധാരം. ലാ കാസാ ഡേ പപേല്‍ എന്ന സ്പാനിഷ് ടെലിവിഷന്‍ ഷോയുടെ ഇംഗ്ലീഷ് പതിപ്പാണിത്. അലെക്സ് പിന എന്ന സ്പാനിഷ് ടെലിവിഷന്‍ പ്രൊഡ്യൂസറാണ് സീരീസ് തയ്യാറാക്കിയിരിക്കുന്നത്.

Advertisment

publive-image

2017-ല്‍ ടി.വി. ഷോ വലിയ ജനപ്രീതി പിടിച്ചുപറ്റിയതോടെ നെറ്റ്ഫ്‌ലിക്സ് ഇത് ഏറ്റെടുക്കുകയായിരുന്നു.  ശതകോടിക്കണക്കിന് യൂറോ കൊള്ളയടിക്കാന്‍ സ്പെയിന്‍സര്‍ക്കാരിന്റെ റോയല്‍ മിന്റ് കറന്‍സി അച്ചടിശാലയാണ് കൊള്ളസംഘമിവിടെ ലക്ഷ്യമിടുന്നത്. പ്രൊഫസറുടെ കിടിലന്‍ പ്ലാനിങ്ങുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന എട്ടംഗസംഘത്തിന്റെ ഓരോ ചലനവുംവരെ മനസ്സില്‍ തറച്ചുനില്‍ക്കുന്നതരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ പലയിടങ്ങളില്‍നിന്ന് പ്രൊഫസര്‍ എട്ടംഗസംഘത്തെ തിരഞ്ഞുപിടിച്ച് ഒപ്പം കൂട്ടുകയാണ്. ടോക്യോ എന്ന പെണ്‍കുട്ടിയും പ്രൊഫസറും കണ്ടുമുട്ടുന്നിടത്താണ് കഥയുടെ തുടക്കം. പിന്നീടങ്ങോട്ട് പ്രൊഫസറുടെയും സംഘത്തിന്റെയും ഉദ്വേഗജനകമായ പദ്ധതികളിലോരോന്നായി നമുക്ക് മുന്‍പില്‍ വെളിപ്പെടുന്നു. മോഷണം വിജയിച്ചോ, അടുത്ത പ്ലാനിങ് എന്തായിരിക്കും എന്നൊക്കെ ത്രില്ലടിച്ചിരുന്ന് കാണാം.

സ്പാനിഷ് നടനായ അല്‍വാരോ മോര്‍തെയാണ് പ്രൊഫസറുടെ വേഷത്തിലെത്തുന്നത്. ഉര്‍സുല കോര്‍ബെറോയും ഇത്സിയര്‍ ഇറ്റുനോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മണി ഹൈസ്റ്റിന്റെ മൂന്ന് സീസണുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. എട്ട് എപ്പിസോഡുകളുമായി നാലാംസീസണ്‍ 2020 ഏപ്രിലില്‍ ഇറങ്ങും.

money heist netflix seson4
Advertisment