കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
/sathyam/media/post_attachments/ElTRk7yJGYT6aEDcBX8P.jpg)
ഡി.ജിയപിയുടെ സത്യവാങ്മൂലവും കോടതിക്ക് നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടെന്ന് കോടതി നിരീക്ഷിച്ചു. മനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് എബ്രഹാമിന്റെ കത്ത് എവിടെ എന്ന് ആരാഞ്ഞ് ഹൈക്കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.
അതേസമയം മോൻസൺ കേസിൽ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിച്ചു. സെൻസിറ്റീവായ വിവരങ്ങൾ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകിയതെന്ന് സർക്കാർ പറഞ്ഞു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും കേൾക്കും.
ഇതിനിടെ പോക്സോ കേസിൽ തെളിവെടുപ്പിനായി മോൻസൻ മാവുങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ചു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. മോൻസന്റെ അഥിതി മന്ദിരത്തിലെത്തിച്ചും തെളിവെടുക്കും.