/sathyam/media/post_attachments/t8T4PVLwmI9RARLUpQV2.jpg)
ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങിയതായും ഈ വര്‍ഷം മണ്‍സൂണ്‍ രാജ്യത്ത് സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായും ഈ വര്‍ഷം രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. എം. മോഹന്‍പാത്ര പറഞ്ഞു.
ശരാശരി 96 മുതല്‍ 104 ശതമാനം മണ്‍സൂണ്‍ ലഭിക്കും. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നും മോഹന്‍പാത്ര വ്യക്തമാക്കി. നല്ല മണ്‍സൂണിനുള്ള സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. മാധവന്‍ നായര്‍ രാജീവന്‍ പറഞ്ഞു.
രാജ്യത്ത് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലം ദീര്‍ഘകാല ശരാശരിയുടെ 102 ശതമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.