ലൈഫില്‍ ഒന്നും പറഞ്ഞില്ല; സ്വര്‍ണക്കടത്ത് വിവാദത്തില്‍ പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ മറുപടി; സര്‍ക്കാരിനെതിരെ ആഗോള ഗൂഢാലോചനയെന്ന ഇരവാദവുമുയര്‍ത്തി. ജലീലിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയും; അവിശ്വാസത്തിന് ശേഷവും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ബാക്കിയാവുന്നു

author-image
Berlin Mathew
New Update

publive-image

Advertisment

തിരുവനന്തപുരം: അവിശ്വാസ പ്രമേയത്തില്‍ മാരത്തണ്‍ മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. മൂന്നേമുക്കാല്‍ മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കാതലായ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല. നിലവില്‍ ഏറെ വിവാദമുയര്‍ത്തിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയെപ്പറ്റി പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി മൗനം പാലിച്ചു.

ലൈഫ് പദ്ധതി രൂപീകരിച്ച ചരിത്രവും പശ്ചാത്തലവുമൊക്കെ മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോഴും വിവാദത്തപ്പറ്റി ഒന്നും പറയാന്‍ മുഖ്യമന്ത്രി പറഞ്ഞതില്ല. സ്വര്‍ണക്കടത്ത് വിവാദത്തിലും ശിവശങ്കരനെതിരെ എടുത്ത നടപടിയില്‍ മാത്രമൊതുങ്ങി പ്രതികരണം. ബാക്കിയൊക്കെ പ്രതിപക്ഷത്തിന്റെ ഭാവനയാണെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു.

കണ്‍സള്‍ട്ടന്‍സി കരാര്‍ സംബന്ധിച്ച് എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് അപ്പുറം പ്രതിപക്ഷ നേതാവ് ചോദ്യമുയര്‍ത്തിയെങ്കിലും മറുപടി നല്‍കാതെ തപ്പിത്തടഞ്ഞു. കെടി ജലീല്‍ വിവാദത്തിലും മുഖ്യമന്ത്രിക്ക് യാതൊരു ചട്ടലംഘനവും കണ്ടെത്താനായില്ല. വിഷയത്തെപ്പറ്റി കൃത്യമായ മറുപടി നല്‍കാതെയുള്ള ഒളിച്ചോട്ടമാണ് മുഖ്യമന്ത്രി നടത്തിയതെന്ന വിവാദം വരും ദിവസങ്ങളില്‍ ഉയരുമെന്ന് ഉറപ്പാണ്.

Advertisment