Advertisment

പ്രവാസികലാകാരന്മാരുടെ സംഗീത ആൽബം 'മൗനനൊമ്പരം' ജൂൺ 28ന് ദമ്മാമിൽ റിലീസ് ചെയ്യുന്നു.

New Update

ദമ്മാം: സൗദിഅറേബ്യയിലെ ദമ്മാമിൽ പ്രവാസികളായ കലാകാര ന്മാർ അണിയിച്ചൊരുക്കുന്ന സംഗീതആൽബം 'മൗനനൊമ്പരം' റിലീസിഗിനുള്ള അവസാന പണിപുരയിലാണ്. ജൂൺ 28ന് സംഗീതആൽബം റിലീസ് ചെയ്യപ്പെടും. വൈകുന്നെരം 4മണിക്ക് ബദർ അൽറാബി ഹാളിൽ വച്ചാണ് ആദ്യപ്രദർശനം..

Advertisment

publive-image

നവയുഗം സാംസ്കാരിക വേദിയുടെ കേന്ദ്രകലാവേദി കൺവീനർ സഹീർഷ സംഗീതവും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച, ഈ സംഗീതആൽബത്തിന്റെ ഗാനരചന നിർവഹിച്ചിരിയ്ക്കുന്നത് നവയുഗം കേന്ദ്രകലാവേദി അംഗവും ഖോബാർ മേഖലാ കലാവി ഭാഗം കൺവീനറുമായ ബിനുകുഞ്ചുവാണു.

നവയുഗം കേന്ദ്ര കലാവേദി അംഗങ്ങളായ ഷാഫി സഹ സംവിധാ നവും, വിനോദ്‌ കുഞ്ചു ആർട്ട് വർക്കും നിർവ്വഹിച്ച ഈ ആൽബ ത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കലാവേദി അംഗങ്ങളായ ചലചിത്ര പിന്നണി ഗായിക ജിൻഷാ ഹരിദാസും, രതീഷ് കല്യാണിയുമാണ്.

പ്രശസ്ത നിർമ്മാതാവായ ജോളി ലോനപ്പന്റെ ജോളിവുഡ് മൂവീ സാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. സിബിൻ മാത്യുവും ഹരീഷും ക്യാമറ നിർവഹിച്ചിരിക്കുന്ന ഈ ആൽബത്തിൽ, ദമ്മാ മിലെ പ്രശസ്ത അഭിനേതാക്കളായ അർജുൻഭാസ്ക്കറും ഡോണ യും അഭിനയിച്ചിരിക്കുന്നു.

Advertisment