രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ എംപി വീരേന്ദ്രകുമാര്‍ അന്തരിച്ചു

New Update

publive-image

കോഴിക്കോട്: 'മാതൃഭൂമി' എംഡിയും മുൻ കേന്ദ്രമന്ത്രിയുമായ എം.പി വീരേന്ദ്രകുമാർ അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം സംഭവിച്ചത്. നിലവിൽ രാജ്യഭാംഗമായ വിരേന്ദ്ര കുമാർ കോഴിക്കോട് നിന്നുമുള്ള മുൻ ലോക്സഭാ അംഗം കൂടിയാണ്. വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്.

Advertisment

ലോക് താന്ത്രിക് ജനതാ ദൾ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം തത്വചിന്തകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. സാഹിത്യകാരൻ കൂടിയായ എംപി വീരേന്ദ്രകുമാർ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഹൈമവതഭൂവിൽ എന്ന സഞ്ചാര സാഹിത്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ആമസോണും കുറേ വ്യാകുലതകളും എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കൽപ്പറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍(ജോയന്റ് മാനേജിങ് ഡയറക്ടര്‍-മാതൃഭൂമി).

വിടവാങ്ങിയത് മാധ്യമ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ കുലപതി; എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സോഷ്യലിസ്റ്റ് പാരമ്പര്യം പ്രവൃത്തിയിലൂടെ ഉയര്‍ത്തിപ്പിടിച്ച നേതാവിനെ…

Advertisment