Advertisment

‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യിലെ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’. അപര്‍ണ്ണ ബാലമുരളിയാണ് നായികയായി ചിത്രത്തിലെത്തുന്നത്. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

‘ഉശിരത്തിപ്പെണ്ണൊരുത്തി…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഉശിരത്തിപ്പെണ്ണായാണ് അപര്‍ണ്ണ ബാലമുരളി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും. ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അരുണ്‍ വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം അഫ്‌സല്‍ ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഇതിനോടകംതന്നെ ഒരുലക്ഷത്തിലധികം ആളുകള്‍ ഒരുദിവസംകൊണ്ട് ഈ ഗാനം കണ്ടുകഴിഞ്ഞു.

സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ നിര്‍മ്മാണം.

Advertisment