Advertisment

കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് വെള്ളയിൽ, ചെലവൂർ, കാരപ്പറമ്പ് ഏരിയകളിൽ സമ്പർക്കം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ് വെള്ളയിൽ, ചെലവൂർ, കാരപ്പറമ്പ് ഏരിയകളിൽ സമ്പർക്കം നടത്തി. ഉച്ചക്ക് ശേഷം ഐടി സുഹൃത് സംഗമം നടന്നു.

വൈകീട്ട് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതാക്കളായ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി എന്നിവരുമായി കൂടികാഴ്ച നടത്തുകയും റിപ്പബ്ലിക്കൻ പാർട്ടിയുടെ ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി രാംദാസ് അത്തേ വാല യോഗം ഉൽഘാടനം ചെയ്തു. പാർട്ടി ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

publive-image

എൻഡിഎ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം ഐടി സെല്ലിന്റെ ആഭിമുഖ്യത്തിൽ "ഹൃദയത്തിൽ എംടി" എന്നപേരിൽ സോഷ്യൽ മീഡിയയിൽ സജീവമായവരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു. നവ മാധ്യമ കൂട്ടായ്മ കർണാടക എംഎൽഎ ഉമനാഥ്‌ കോട്ടിയാൻ ഉദ്ഘാടനം ചെയ്തു.

സ്ഥാനാർത്ഥി എംടി രമേശ് യോഗത്തിൽ സംബന്ധിച്ചു. ജന്മഭൂമി ബ്യൂറോ ചീഫ് എം ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഗിരീഷ് വി ഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനീഷ് സ്വാഗതവും, രാകേഷ്‌നാഥ് നന്ദിയും രേഖപ്പെടുത്തി.

mt ramesh kozhikode news
Advertisment