Advertisment

ബിജെപി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം സ്ഥാനാർഥി എംടി രമേശിന് നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള തുക പ്രവർത്തകർ സമാഹരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ബിജെപി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം സ്ഥാനാർഥി എംടി രമേശിന് നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവെക്കാനുള്ള തുക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലെ വീടുകളിൽ നിന്നും ഒരു രൂപ നാണയം വീതം പ്രവർത്തകർ സമാഹരിച്ചു.

മണ്ഡലത്തിലെ ബൂത്തുകളിൽ നിന്നും സമാഹരിച്ച തുകക്കിഴികൾ 13 ഏരിയാ കേന്ദ്രങ്ങളിൽനിന്നും സ്ഥാനാർഥി ഏറ്റുവാങ്ങി.

publive-image

രാവിലെ ഭാഗവതഹംസം വേങ്ങേരി ഗോപാലക്കുറുപ്പിൻ്റെ വസതി സന്ദർശിച്ച് അദ്ദേഹത്തിൻ്റെ അനുഗ്രഹവും വാങ്ങി മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെ സന്ദർശിച്ചതിനുശേഷം ഉച്ചയ്ക്കു സിവിൽസ്റ്റേഷൻ ഏരിയയിൽ നിന്ന് ആരംഭിച്ച നാണയക്കിഴി ഏറ്റുവാങ്ങൽ ചെലവൂർ, മായനാട്, ചേവായൂർ, കോട്ടൂളി, തിരുത്തിയാട്, വെള്ളയിൽ, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, എടക്കാട്, വേങ്ങേരി ഏരിയകളിൽ നിന്നും വാങ്ങിയതിനുശേഷം കാരപ്പറമ്പ് ഏരിയയിൽ സമാപിച്ചു.

publive-image

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിമാരായ എം. രാജീവ്കുമാർ, ഇ. പ്രശാന്ത് കുമാർ മണ്ഡലം പ്രസിഡണ്ട് കെ ഷൈബു മഹിളാമോർച്ച ജില്ലാ പ്രസിഡൻ്റ് രമ്യ മുരളി എന്നിവർ പ്രസംഗിച്ചു.

 

kozhikode news
Advertisment