Advertisment

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി എംടി രമേഷിൻ്റെ പ്രകടനപത്രിക ജനക്ഷേമം, ആരോഗ്യം, വിദ്യാദ്യാസം, ഗതാഗതം, തൊഴിൽ, തിരദേശമേഖല എന്നിവയ്ക്ക് മുൻഗണന നല്‍കുന്നത്...

New Update

publive-image

Advertisment

കോഴിക്കോട്: നോർത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി എംടി രമേഷിൻ്റെ പ്രകടനപത്രിക ജനക്ഷേമത്തിനും ആരോഗ്യത്തിനും വിദ്യാദ്യാസത്തിനും ഗതാഗതം, തൊഴിൽ, തിരദേശമേഖല എന്നിവയ്ക്ക് മുൻഗണന നൽകുന്നതാത് എന്ന് എംടി രമേഷ്.

മണ്ഡലത്തിൻ്റെ സമഗ്ര വികസനമാണ് ലക്ഷ്യം എന്നും അതിനുവേണ്ട നടപടികൾ കേന്ദ്ര ഗവൺമെൻ്റ് സഹായത്തോട് കൂടി നടത്തും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ഇവിടെ ജനപ്രതിനിധിയായിരിക്കുന്ന വ്യക്തിയ്ക്ക് ഈ മണ്ഡലത്തിലെ പ്രധാന റോഡ് ആയ മാനാഞ്ചിറ വെള്ളിമാട്ക്കുന്ന് റോഡ് നവീകരിക്കുന്നത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയിൽ റെയിൽവേയും ജലഗതാഗതത്തിനും മുൻതൂക്കം നിൽക്കാൻ കഴിയുമായിരുന്നിട്ടും സർക്കാറും നഗരസഭയും അതിന് വേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും കോഴിക്കോടിൻ്റെ സമ്പുർണ്ണ വികസനമാണ് എന്‍ഡിഎയുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്  വിവി രാജൻ, ജില്ല ജന:സെക്രട്ടറി എം മോഹനൻ മാഷ്, ജില്ല സെക്രട്ടറി പി രാജിവ്, മണ്ഡലം പ്രസിഡൻ്റ് കെ ഷൈബു, പ്രകടനപത്രിക സമിതി കൺവീണർ എന്‍പി, ശീഖ, കൺസിലർമാരയായ റ്റി റനീഷ്, എന്‍ ശിവപ്രസാദ്, സിഎസ് സത്യഭാമ, അനുരാധ താഴട്ട് എന്നിവർ പങ്കെടുത്തു.

kozhikode news
Advertisment