Advertisment

കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർഥി എംടി രമേശ് മണ്ഡലത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർഥി എംടി രമേശ് കാരപ്പറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള നടക്കാവ്, വണ്ടിപ്പേട്ട, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ എന്നീ ബസാറുകളിൽ സമ്പർക്കം നടത്തി. ചക്കോരത്തുകുളം ജംഗ്ഷൻ മുതൽ വെസ്റ്ഹിൽ വരെയുള്ള കടകളും വ്യാപാരസ്ഥാപനങ്ങളും ഓഫീസുകളും കയറി സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു.

publive-image

സമ്പർക്കത്തിന് ബിജെപി ജില്ലാ സെക്രട്ടറി എം രാജീവ് കുമാർ, ഏരിയാ പ്രസിഡൻറ് പ്രവീൺ തളിയിൽ, ഏരിയ ജനറൽ സെക്രട്ടറി വിവി സജീന്ദ്രൻ, വാർഡ് കൗൺസിലർ അനുരാധാ തായാട്ട്,

മണ്ഡലം കമ്മിറ്റി അംഗം എം ജഗന്നാഥൻ, സുധീഷ് കേശവപുരി, ഷൈജു, ബാബു മണ്ടിലേടത്ത്, പ്രജിത ഗോപാലകൃഷ്ണൻ, രാജനന്ദിനി എന്നിവർ നേതൃത്വം നൽകി.

kozhikode news
Advertisment