Advertisment

കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി എം.ടി രമേഷിൻ്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: നോർത്ത് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേഷിൻ്റെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഉദ്ഘാടനം പുതിയങ്ങാടി ഏരിയയിലെ കാത്തിരിപ്പ് ബസ് സ്റ്റോപ്പിന്നു സമീപം വിവി രാജൻ ഉദ്ഘാടനം ചെയ്തു. അഴിമതിക്കേസിൽ ജയിൽ കിടന്നവരെയും ബജറ്റ് വിറ്റവരെയും ചുമക്കുന്ന ഗതികേടാണ് ഇന്ന് ഇടതു മുന്നണിയ്ക്ക് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സ്ൻ്റെ പ്രസക്തി നഷ്ടപ്പെട്ട തിരഞ്ഞടുപ്പ് ആണിതെന്നും അദ്ദേഹം പറഞ്ഞു. കമ്യുണിസ്റ്റ് ആശയങ്ങളിൽ നിന്ന് മാറി ഇന്ന് മുതാലളിമാരുടെ കൂടെയാണ് പാർട്ടിയും മുന്നണിയുമെന്ന് ജനങ്ങളിൽ നിന്ന് അകന്ന സർക്കാരിന് പി.ആർ ഏജൻസികളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും വിവി രാജൻ പറഞ്ഞു.

നൂറുക്കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടിയാണ് യാത്ര ആരംഭിച്ചത്. മണ്ഡലം പ്രസിഡൻറ് കെ. ഷൈബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി പി.രാജിവ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.രമണിഭായി, കോർപ്പറേഷൻ കൗൺസിലർമാരായ അനുരാധ തായാട്ട്, സി.എസ് സത്യ ഭാമ, എൻ.ശിവപ്രസാദ് എന്നിവർ സംസരിച്ചു.

publive-image

തുടർന്ന് പുതിയങ്ങാടി ഏരിയയിലെ എടക്കൽ, റേഡിയോ മാംഗോ, ചാലിൽ, നാരങ്ങാളി, പൂഴിയിൽ, അത്താണിക്കൽ, ഭട്ട് റോഡ്, വരക്കൽ,ശാന്തിനഗർ കോളനി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെസ്റ്റ്ഹിൽ ഏരിയയിലെ കോന്നാട് ബീച്ച്, കേശവപുരി, കൈതക്കുനിവയൽ, ചെറോട്ട് വയൽ എന്നിവടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം കാമ്പുറം ബീച്ചിൽ സമാപിച്ചു.

കാമ്പുറം ബീച്ചിൽ നടന്ന സമാപന സമ്മേളനത്തിൻ്റെ ഉൽഘാടനം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ഉപാധ്യക്ഷ നുസ്രത്ത് ജഹാൻ നിർവ്വഹിച്ചു. പാർട്ടി ജില്ലാ മണ്ഡലം നേതാക്കളായ എം.രാജീവ് കുമാർ, വിജയലക്ഷ്മി ടീച്ചർ, കെ.ഷൈബു , ടി.എം അനിൽകുമാർ, വി.പ്രകാശൻ, സുധീഷ് കേശവപുരി,കെ പി പ്രമോദ്, അനൂപ് പി.എം എന്നിവർ പ്രസംഗിച്ചു.

mt ramesh kozhikode news
Advertisment