Advertisment

കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ 8 മണിക്ക് തിരുത്ത്യാട് നിന്ന് ആരംഭിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിൻ്റെ തെരഞ്ഞെടുപ്പ് പര്യടനം രാവിലെ 8 മണിക്ക് തിരുത്ത്യാട് നിന്ന് ആരംഭിച്ചു. കാട്ടുവയൽ കോളനിയും ഹോളിക്രോസ് കോളെജും സമ്പർക്കം ചെയ്തതിനു ശേഷം ഉച്ചവരെ പാറോപ്പടി അംബേദ്കർ കോളനിയിൽ സന്ദർശനം നടത്തി വോട്ടർമാരെ കണ്ടു.

publive-image

ഉച്ചക്ക് ശേഷം മൂഴിക്കൽ, ചെലവൂർ ,കോട്ട ബസാർ, മുണ്ടിക്കൽത്താഴം, മംഗലത്ത് മീത്തൽ, നടപ്പാലം, പാലക്കോട്ട് വയൽ, വിരുപ്പിൽ, മായനാട്, മെഡിക്കൽ കോളെജ്, ചേവായൂർ ജംഗ്ഷൻ, വൃന്ദാവൻ കോളനി, ഇരിങ്ങാടൻ പളളി എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം മാധ്യമം പ്രസ്സ് പരിസരത്ത് സമാപിച്ചു.

publive-image

ബിജെപി ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ, സംസ്ഥാന സമിതി അംഗം പിഎം ശ്യാമപ്രസാദ്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രമ്യ മുരളി മണ്ഡലം പ്രസിഡൻ്റ് കെ. ഷൈബു എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായി. മുണ്ടിക്കൽത്താഴത്ത് കേന്ദ്ര മന്ത്രി വി.മുരളീധരൻ സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

mt ramesh kozhikode news
Advertisment