Advertisment

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എംടി രമേശ് വാർഡുകളിലും ഹൗസിംഗ് ബോർഡ് കോളനിയിലും ഗൃഹ സന്ദർശനം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എംടി രമേശ് ഇന്ന് ചക്കോരത്തുകുളം, ചേവരമ്പലം, ഈസ്റ്റ്ഹിൽ, അത്താണിക്കൽ വാർഡുകളിലെ കൗൺസിലർ മാരുടെ കൂടെ വാർഡുകളിലും ഹൗസിംഗ് ബോർഡ് കോളനിയിലും ഗൃഹ സന്ദർശനം നടത്തി.

ഉച്ചയ്ക്കുശേഷം ഇലക്ഷൻകമ്മിറ്റി ഓഫീസിൽ വച്ച് കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പ്രകടനപത്രിക പ്രകാശനം നടന്നു. പ്രകാശന കർമ്മത്തിൽ സ്ഥാനാർത്ഥി എംടി രമേശ്, പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വിവി രാജൻ, ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ, മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, കോർപ്പറേഷൻ കൗൺസിലർമാരായ ടി.റെനീഷ്, എൻ ശിവപ്രസാദ്, സി എസ് സത്യഭാമ, അനുരാധാ തായാട്ട്, എന്നിവർ സംബന്ധിച്ചു.

പ്രകടനപത്രിക കമ്മിറ്റി കൺവീനർ എൻ പി. ശിഖ സ്വാഗതവും മീഡിയ കൺവീനർ സുധീഷ് കേശവപുരി കൃതജ്ഞതയും രേഖപ്പെടുത്തി. മഹിളാ മോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരുചക്രവാഹനറാലി എരഞ്ഞിപ്പാലത്ത് വെച്ച് എംടി രമേശ് ഫ്ലാഗ് ഓഫ് ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് രമ്യാ മുരളി പ്രസംഗിച്ചു.

mt ramesh kozhikode news
Advertisment