Advertisment

എൻഡിഎ കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർഥി എംടി രമേശിന്‍റെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ പുരോഗമിക്കുന്നു…

New Update

publive-image

Advertisment

കോഴിക്കോട്: എൻഡിഎ കോഴിക്കോട് നോർത്ത് മണ്ഡലം സ്ഥാനാർഥി എംടി രമേശ് രാവിലെ എട്ട് മണിമുതൽ എടക്കാട് ഏരിയയിൽ ഗൃഹസമ്പർക്കം നടത്തി. ഉച്ചയ്ക്കുശേഷം സിവിൽ, പാറോപ്പടി, ഏരിയകളിലെ കിഴക്കൻ തുരുത്തി, വാഴ തുരുത്തി, ചുള്ളിയോട്, വലിയ ചിറക്കൽ ക്ഷേത്രം, മണ്ണത്തു കണ്ടി ക്ഷേത്രം, ചേവരമ്പലം ജംഗ്ഷൻ, ഇക്ര ഹോസ്പിറ്റൽ പരിസരം, പള്ളിപ്പാട്ട് ക്ഷേത്രപരിസരം, പറോഡ വയൽ, കാരപ്പറമ്പ് ബിജെപി ഓഫീസ്, നാഗത്താൻ പറമ്പ് ക്ഷേത്രം, ചേവരമ്പലം, മലാപറമ്പ്, പാറോപ്പടി, കണ്ണാടിക്കൽ, എൻജിഒ ക്വാർട്ടേഴ്സ്, പൂളക്കടവ് എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി വാപ്പൊളി താഴത്ത് സമാപിച്ചു.

ബിജെപി ജില്ലാ സെക്രട്ടറി എം രാജ്കുമാർ, മണ്ഡലം പ്രസിഡണ്ട് കെ ഷൈബു, കോർപ്പറേഷൻ കൗൺസിലർ എൻ ശിവപ്രസാദ് എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

publive-image

മംഗലാപുരം ജില്ലയിൽ നിന്നുള്ള ബിജെപി എംഎൽഎയും മണ്ഡലം പ്രഭാരി യുമായ ഉമാനാഥ് കോട്ടിയാട്ട് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ആസ്ഥാനം, വെസ്റ്റ്ഹിൽ സെൻ്റ് മൈക്കിൾസ് ചർച്ച്, വെസ്റ്റ്ഹിൽ ബഥനി കോൺവെൻറ്, വരക്കൽ ബലിതർപ്പണ സമിതി, ഈസ്റ്റ്ഹിൽ മേരി മാതാ ചർച്ച് എന്നിവിടങ്ങളിൽ സന്ദർശിച്ചു.

ബിജെപി മണ്ഡലം കമ്മിറ്റി അംഗം ഷൈബു തോപ്പയിൽ കാരപ്പറമ്പ് ഏരിയ പ്രസിഡൻറ് പ്രവീൺ തളിയിൽ, സുധീഷ് കേശവപുരി എന്നിവർ സംബന്ധിച്ചു. കൂടാതെ പാർട്ടി കൾച്ചറൽ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബ്, തെരുവ് നാടകം എന്നിവയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടന്നു.

mt ramesh kozhikode news
Advertisment