Advertisment

എഞ്ചിനീയര്‍ സി ഹാഷിം സാഹിബ് പുരസ്ക്കാരം മുജീബ് പൂക്കോട്ടൂരിന്

New Update

അല്‍കോബാര്‍ :അല്‍കോബാര്‍ കെ.എം.സി.സി കേന്ദ്രകമ്മിറ്റി വിശുദ്ധ ഭൂമിയിലെ ജീവകാരുണ്യ രംഗത്തെ നിസ്തുല സേവനത്തിനു എഞ്ചിനീയര്‍ സി ഹാഷിം സാഹിബിന്‍റെ നാമധേയത്തിലുള്ള ജീവകാരുണ്യ പുരസ്കാരത്തിന് മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറിയും സൗദി ഹജ്ജ് സെല്‍ കണ്‍വീനറുമായ മുജീബ് പൂക്കോട്ടൂര്‍ അര്‍ഹനായി.

publive-image

മക്കയിലെ മയ്യിത്ത് സംസ്കരണ പ്രവര്‍ത്തന രംഗത്തും വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികളുടെ പരിചരണ രംഗത്തും ഹജ്ജ് സേവന രംഗത്തും പതിറ്റാണ്ടുകളായി സേവനം ചെയ്യുന്ന മുജീബ് പൂക്കോട്ടൂരിന്‍റെ സേവനം മാതൃകാ പരമാണെന്ന് അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു

Advertisment