‘ധർമജനും സലീംകുമാറും പണ്ടുകാലം മുതലേ കോൺഗ്രസാണ്; പക്ഷേ പിഷാരടി അങ്ങനെയായിരുന്നില്ല; രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തലേ ദിവസം പിഷാരടി എന്നെ ഫോണിൽ വിളിച്ചിരുന്നു; അപ്പോൾ തന്നെ ‍ഞാൻ പറഞ്ഞു, എടേ അനുഭാവി ആയാ മതി കേട്ടോ എന്ന്; അതിന് കാരണം, ഒരു പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ മറ്റു രണ്ടുപാർട്ടിക്കാരും നമ്മളെ തട്ടിക്കളിക്കും; അപ്പോഴും ചേരുന്നത് കോൺഗ്രസിലേക്കാണെന്ന്‌ പിഷാരടി പറഞ്ഞില്ല; മുകേഷ് പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി രംഗത്തിറങ്ങിയ ധർമജനും രമേശ് പിഷാരടിയും സലീം കുമാറുമായുള്ള അടുപ്പത്തെ കുറിച്ച് നടൻ മുകേഷ്. ‘ധർമജനും സലീംകുമാറും പണ്ടുകാലം മുതലേ കോൺഗ്രസാണ്. പക്ഷേ പിഷാരടി അങ്ങനെയായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

publive-image

രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തലേ ദിവസം പിഷാരടി എന്നെ ഫോണിൽ വിളിച്ചിരുന്നു. ചേട്ടാ. രാഷ്ട്രീയത്തിൽ ഇങ്ങാൻ പോവുകയാണ്. പല പല കാരണങ്ങൾ കൊണ്ടാണ് ഈ തീരുമാനം.

അപ്പോൾ തന്നെ ‍ഞാൻ പറഞ്ഞു. എടേ അനുഭാവി ആയാ മതി കേട്ടോ എന്ന്. അതിന് കാരണം, ഒരു പാർട്ടിയിൽ ചേർന്നു കഴിഞ്ഞാൽ പിന്നെ മറ്റു രണ്ടുപാർട്ടിക്കാരും നമ്മളെ തട്ടിക്കളിക്കും. അപ്പോൾ ചേരുന്ന പാർട്ടി നമ്മളെ പിന്തുണയ്ക്കണം, സംരക്ഷിക്കണം. അപ്പോഴും ചേരുന്നത് കോൺഗ്രസാണെന്ന് പിഷാരടി പറഞ്ഞില്ല.

നിഷ്പക്ഷ നിലപാടുള്ള ആളാണ് പിഷരാടി. ബിജെപിയെയും കോൺഗ്രസിനെയും സിപിഎമ്മിനെയും എല്ലാം നല്ല കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഒരാളാണ് അദ്ദേഹം. പിറ്റേന്നാണ് ‍ഞെട്ടിച്ച് െകാണ്ടുള്ള പിഷാരടിയുടെ കോൺഗ്രസ് പ്രവേശനം.’– മുകേഷ് പറയുന്നു.

remesh pisharady mukesh mla
Advertisment