Advertisment

ആമസോൺ ബെസ്റ്റ് സെല്ലർ റാങ്കിങ്ങിൽ ഇടം നേടി മുകേഷ് അലക്സ് വൈദ്യന്റെ ദി സീക്രെട്ട് ഓഫ് ഹീരാം

New Update

ലോക്ക്ഡൗൺ കാലത്ത് പതിനാലു ദിവസം കൊണ്ട് പതിനാലു കഥകൾ എഴുതി വാർത്തകളിൽ ഇടം നേടിയ ടെക്കി കഥാകരനാണ് മുകേഷ് അലക്സ് വൈദ്യൻ. തന്റെ ദി സീക്രെട്ട് ഓഫ് ഹീരാം എന്ന രണ്ടാമത്തെ പുസ്തകത്തിലൂടെ ആമസോൺ ബെസ്റ്റ് സെല്ലർ റാങ്കിങ്ങിൽ ഇടം നേടി വീണ്ടും താരമായിരിക്കുകയാണ് മുകേഷ് അലക്സ് വൈദ്യൻ.

Advertisment

publive-image

ലോക്ക് ‍ഡൗൺ കാലത്തെ നെഗറ്റീവ് വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ആണ് മുകേഷ് അലക്സ് എന്ന ടെക്കി എഴുത്തിലേക്കും കഥകളിലേക്കും തിരിഞ്ഞത്. ചെറുപ്പം മുതൽ എഴുത്തിനോടും വായനയോടും വളരെ താല്പര്യമുണ്ടായിരുന്നു മുകേഷിന്.

തിരുവന്തപുരം ടെക്നോപാർക്കിൽ യൂ എസ്‌ ടി ഗ്ലോബൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ ആർക്കിടെക്ട് ആണ് മുകേഷ്. കൊല്ലം തേവലക്കരയിലെ വൈദ്യൻ കുടുംബത്തിൽ ആണ് ജനനം

ദി സെക്രെറ്റ് ഓഫ് ഹീരാം സലോമോന്റെ ദേവാലയം പണിത ഹീരാം എന്ന ശില്പിയെ ചുറ്റിപറ്റി നിലനിൽക്കുന്ന രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു കഥയാണ്. ജീവിത വിജയത്തിൽ എത്തിപ്പെടാൻ ഉപകരിക്കുന്ന ഒന്നിനെ പറ്റിയാണ് കഥ . ആൻ ഫ്രാങ്ക്ന്റെ ജന്മദിനമായ ജൂൺ പന്ത്രണ്ടിനാണ് ദി സെക്രെറ്റ് ഓഫ് ഹീരാം ഓൺലൈൻ വഴി പ്രാകാശനം ചെയ്തത്

Advertisment