ആകാശ് അംബാനിക്കും ശ്ലോക അംബാനിക്കും ആണ്‍ കുഞ്ഞ് ; മുത്തച്ഛനായ സന്തോഷം പങ്കുവച്ച് മുകേഷ് അംബാനി

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, December 10, 2020

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനി മുത്തച്ഛനായി. മുകേഷിന്റെ മൂത്ത മകന്‍ ആകാശിന് കുഞ്ഞുപിറന്നു.

‘ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കും ഇന്ന് രാവിലെ ആണ്‍ കുഞ്ഞ് പിറന്നു. അമ്മയും മകനും മുംബൈയില്‍  സുഖമായിരിക്കുന്നു’വെന്ന് റിലയന്‍സ് വക്താവ് അറിയിച്ചു. 2019 മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹം.

63 വയസുള്ള അംബാനിക്കും ഭാര്യ നിതയയ്ക്കും മൂന്ന് മക്കളാണ് ഉളളത്. ഇരട്ടകളായ ആകാശ്, ഇഷ എന്നിവരും അനന്തും. ഏറെനാള്‍ വിദേശത്തായിരുന്ന കുടുംബം ദീപാവലിയോട് അനുബന്ധിച്ചാണ് മുംബൈയിലെത്തിയത്.

”ധീരുഭായിയുടെയും കോകിലബെന്‍ അംബാനിയുടെയും പേരക്കുട്ടിയെ സ്വാഗതം ചെയ്ത നിതയും മുകേഷ് അംബാനിയും ആദ്യമായി മുത്തച്ഛനും മുത്തശ്ശിയുമായതില്‍ സന്തോഷിക്കുന്നു.

അമ്മയും മകനും സുഖമായി ഇരിക്കുന്നു. പുതിയ അതിഥിയുടെ വരവോടെ മേത്ത, അംബാനി കുടുംബങ്ങള്‍ വളരെയധികം സന്തോഷത്തിലാണ്-മുകേഷ് അംബാനിയുടെ വക്താവ് അറിയിച്ചു.

×