Advertisment

കൊവിഡ് വാക്സിനേഷനായി ജനം ക്യൂവില്‍. ടോക്കണ്‍ വിതരണം ചെയ്തത് തോന്നുംപടി. ക്യൂവില്‍ ആദ്യം നിന്നവര്‍ക്ക് കിട്ടിയ ടോക്കണ്‍ 25, 35,16, 8, 24 ക്രമത്തില്‍: സ്പോട്ട് രജിസ്ട്രേഷനും ടോക്കണും വേണ്ടി ക്യൂ നില്‍ക്കുന്നവരുടെ ഇടയിലേയ്ക്ക് ടാങ്ക് നിറഞ്ഞ് ജലപ്രവാഹവും !

New Update

publive-image

Advertisment

മുളന്തുരുത്തി: കൊവിഡ് വാക്സിനേഷനായി രാവിലെ മുളന്തുരുത്തി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്യൂ നിന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയത് തോന്നും പടി. ഒന്ന്, രണ്ട് ക്രമത്തിലല്ലാതെ കൂട്ടിയിട്ടിരുന്ന ടോക്കണുകളില്‍ നിന്ന് കൈയ്യില്‍ കിട്ടിയത് വിതരണം ചെയ്തപ്പോള്‍ ആദ്യം ക്യൂവില്‍ നിന്നവര്‍ക്ക് ലഭിച്ചത് 25, 35,16, 8, 24 നമ്പരുകളുള്ള ടോക്കണ്‍. ജനം പ്രതിഷേധിച്ചപ്പോള്‍ ടോക്കണ്‍ വിതരണം സാധാരണ നിലയിലേയ്ക്ക്.

രാവിലെ വെള്ളം ടാങ്കിലേയ്ക്ക് പമ്പ് ചെയ്യാന്‍ മോട്ടോര്‍ ഓണാക്കിയിട്ട് ഓപ്പറേറ്റര്‍ എവിടെയോ മറഞ്ഞു. ടാങ്ക് നിറഞ്ഞ് വെള്ളം താഴേയ്ക്ക് പ്രവഹിച്ചത് അരമണിയ്ക്കൂര്‍ നേരത്തോളം. ജലപ്രവാഹത്തില്‍ ക്യൂ നിന്നവര്‍ അസ്വസ്ഥരായി. പമ്പ് ഓപ്പറേറ്ററെ ആരോ വിവരം ധരിപ്പിച്ചതിനാല്‍ അദ്ദേഹം വന്ന് മോട്ടോര്‍ നിര്‍ത്തി.

ഇതിനിടയില്‍ വാക്സിന്‍ തീര്‍ന്നത് ജനത്തിനിടയില്‍ പരിഭ്രാന്തിപരത്തി. വാക്സിന്‍ തീരുന്നതിനു മുന്‍പേതന്നെ കീച്ചേരി ആശുപത്രിയിലേയ്ക്ക് ആംബുലന്‍സ് പാഞ്ഞിരുന്നതിനാല്‍ തടസ്സമില്ലാതെ വാക്സിനേഷന്‍ നടത്തി അധികൃതര്‍ മുഖവും മാനവും രക്ഷിച്ചു.

kochi news
Advertisment