നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു: പി.ടി. തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാന്‍ തയ്യാറായില്ല; മുല്ലപ്പള്ളി

New Update

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പി.ടി. തോമസ് ഒഴികെ ഒരു നേതാവും സംഭവത്തെ അപലപിക്കാന്‍ തയ്യാറായില്ല.

Advertisment

publive-image

സംഭവത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകേണ്ടിയിരുന്നന്നും മുല്ലപ്പളളി പറഞ്ഞു. കോഴിക്കോട്ട് എം. കമലം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. 2017ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം.

കേസില്‍ നടന്‍ ദിലീപ് അടക്കം അറസ്റ്റിലായി. കേസിന്റെ വിചാരണ നടക്കുകയാണ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിനും ദിലീപിനെതിരെ കേസെടുത്തു.

Advertisment