ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമെത്തിയതിനെ തുടർന്ന് വള്ളക്കടവിൽ നേരിയ തോതിൽ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. 6376 ഘനയടിയായി ഉയർന്നു. രാവിലെ ഏഴുമണിക്ക് 5800 ഘനയടിയായിരുന്നു. ജലനിരപ്പ് 138.80 അടിയായി ഉയർന്നു.
/sathyam/media/post_attachments/svdTkLJa6pU5Hn0r7Qvj.jpg)
2018ലെ മഹാപ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നത്. മഴ തുടരുകയാണെങ്കില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.31 അടി ആയതിനാല്‍ റെഡ് റൂള്‍ കര്‍വ് പ്രകാരം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു.
ജലനിരപ്പ് നിയന്ത്രിക്കാന്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നേക്കും. ഇതിന് അനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവില്‍ എല്ലാം നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കെ. രാജനും പ്രതികരിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ മൂന്നും നാലും സ്പില്‍വേ ഷട്ടറുകള്‍ 35 സെന്‍റീമീറ്റര്‍ വീതമാണ് ഇന്ന് ഉയര്‍ത്തിയത്. മന്ത്രിമാരായ കെ. രാജന്‍റെയും റോഷി അഗസ്റ്റിന്‍റെയും സാന്നിധ്യത്തില്‍ രാവിലെ 7.29നാണ് ആദ്യ ഷട്ടര്‍ ഉയര്‍ത്തിയത്.
ഏഴ് മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെള്ളം ഒഴുക്കിയത്. രണ്ടു ഷട്ടറുകളിലൂടെയും 534 ഘനയടി വെള്ളമാണ് പുറത്തുവരുന്നത്.
സെക്കന്‍ഡില്‍ പതിനയ്യായിരത്തി ഒരുന്നൂറ്റി പതിനേഴ് ലീറ്റര്‍ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്. വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ജലം പെരിരാറിലൂടെ ഇടുക്കി ഡാമിലെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us