Advertisment

എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ഡിസംബറില്‍

New Update

മുള്ളേരിയ: എസ് എസ് എഫ് മുള്ളേരിയ ഡിവിഷന്‍ സ്റ്റുഡന്‍സ് കോണ്‍ഗ്രസ് പ്രഖ്യാപനമായി. 'ഇന്‍ക്വിലാബ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 24,25 തീയതികളില്‍ പടിയത്തടുക്കയില്‍ വെച്ച് നടക്കും.

Advertisment

publive-image

ഓണ്‍ലൈനിലൂടെ നടത്തിയ പ്രഖ്യാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി, എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കണ്ണവം പ്രഖ്യാപനം നടത്തി.

എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി അഷ്ഹര്‍ പത്തനംതിട്ട വിഷയാവതരണം നടത്തി. സ്റ്റുഡന്‍സ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് വൈസ് ലൈന്‍ റാലിയും പൊതുസമ്മേളനവും നടക്കും.

mulleri division
Advertisment