മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്നരാക്കി പരേഡ് നടത്തി

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, January 10, 2021

മുംബൈ: മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ നഗ്നരാക്കി പരേഡ് നടത്തി. മുംബൈയിലെ കണ്ടിവാലിയിലെ ലാൽജി പാഡയിലാണ് സംഭവം നടന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെ കേസെടുത്തു. അഞ്ച് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ബുധനാഴ്ചയായിരുന്നു മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് പേരെ പ്രദേശവാസികൾ പിടികൂടിയത്. പിന്നീട് നാട്ടുകാർ അവരെ നഗ്നരാക്കി പരേഡ് നടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തിരുന്നു.

ഒമ്പത് പ്രതികളിൽ അഞ്ചുപേരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി. അവരെ പിന്നീട് പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു

×