മുംബൈ: മുത്തു അണ്ണന്‍ മുംബൈയില്‍ ദാദറില്‍ വഴിയോരത്ത് തട്ടുകട നടത്തുകയാണ്. പലതരത്തിലുള്ള ദോശകള്‍ ഇവിടെ സുലഭമാണെങ്കിലും ദോശ ഉണ്ടാക്കി പ്‌ളേറ്റിലേക്ക് വിളമ്പുന്ന സ്റ്റൈലാണ് ഏവരെയും ആകര്‍ഷിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ് തന്റെ ഈ വേഗതയുടെ പ്രചോദനമെന്ന് മുത്തു അണ്ണന്‍ പറയുന്നു.
/sathyam/media/post_attachments/4GExwmSkrtro1Kt1BUhU.jpg)
മുത്തു, വലിയ ദോശക്കല്ലില്‍ മാവൊഴിച്ച് പെട്ടെന്ന് ചൂട്ടെടുക്കുക മാത്രമല്ല, അത് മുറിച്ചെടുത്ത് നിമിഷങ്ങള്‍ക്കൊണ്ട് പ്‌ളേറ്റിലാക്കി നല്‍കുകയും ചെയ്യും. ദോശ ചുടുന്നത് ആളുകള്‍ കൗതുകത്തോടെ നോക്കിനില്‍ക്കും. മസാല ദോശ, മൈസൂര്‍ ദോശ തുടങ്ങിയ പലതരം ദോശകള്‍ ഓരോസമയം മുത്തു അണ്ണന്‍ ചുട്ടെടുത്ത് പ്‌ളേറ്റിലാക്കും.
https://www.facebook.com/watch/?v=273010704297994
സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന ഫെയിസ് ബുക്ക് പേജില്‍ മുത്തു അണ്ണന്‍ ദോശ ചുടുന്ന വീഡിയോ അപ് ലോഡ് ചെയ്തതോടെ വൈറലായി. 77 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ലക്ഷക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും പിന്നാലെ ഒഴുകിയെത്തി.
മുംബൈയിലെ മറ്റൊരു തട്ടുകടക്കാരന്റെ പറക്കും ദോശയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരേ സമയം പലതരം ദോശകള്‍ ചുടുകയും വെന്തെടുക്കുന്ന ദോശ സഹായിയുടെ അടുത്തേക്ക് എറിഞ്ഞു കൊടുക്കുകയും അയാളത് പ്ലേറ്റിലാക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.