തെരുവ് നായയെ ലൈം​ഗികമായി പീഡിപ്പിച്ചു; നാൽപ്പത് കാരന് ആറ് മാസം തടവ് ശിക്ഷ; 1,050 രൂപ പിഴ

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, January 13, 2021

മുംബൈ: തെരുവുനായയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ നാൽപ്പത് കാരന് തടവ് ശിക്ഷ. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്  യുവാവിനെ ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.

ഐപിസി 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മൃ​ഗങ്ങൾക്കെതിരായ അക്രമങ്ങൾ നടത്തിയതിന് 1,050 രൂപ പിഴയും ചുമത്തി. 2020 ജൂലായിൽ കേസിനാസ്പദമായ സംഭവം.

×