മൂന്നരവയസ്സുകാരിയെ പിതാവിന്‍റെ സുഹൃത്ത് ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, September 8, 2019

മുംബൈ: മൂന്നര വയസ്സുകാരിയെ പിതാവിന്‍റെ സുഹൃത്ത് ഏഴാം നിലയില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സനയാ ഹതിരാമണി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 7.30 യോടെ മുംബൈയിലെ കൊളാബയിലാണ് ക്രൂരകൃത്യം നടന്നത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലക്കുറ്റം ചുമത്തി പ്രതി അനില്‍ ചുഗാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലപാതകത്തിന്‍റെ കാരണം ഇതുവരേയും വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവും അനിലും സ്കൂള്‍ സുഹൃത്തുക്കളാണ്. ഇന്നലെ വൈകിട്ട് കൊല്ലപ്പെട്ട സനയാ ഹതിരാമണയുടെ വീട്ടിലെത്തിയ പ്രതി സനയയെയും സഹോദരിയെയും വീട്ടിലേക്ക് ക്ഷണിച്ചു.

ഇതനുസരിച്ച് വീട്ടിലെത്തിയ കുട്ടികളില്‍ സനയയെ എടുത്ത് റൂമിനുള്ളിലേക്ക് പോയ അനില്‍ ജനല്‍ വഴി കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നു. താഴെ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

×