മുംബൈയിലെ പ്രമുഖ മലയാളി വൃവസായി യു. കെ. നമ്പൃാർ അന്തരിച്ചു; വിടവാങ്ങിയത് മുംബൈ മലയാളികൾക്കിടയിലെ ജനകീയ വ്യക്തിത്വം

ന്യൂസ് ബ്യൂറോ, മുംബൈ
Wednesday, April 17, 2019

മുംബൈ: ഘോറിഗാവ് കൃഷ്ണ കുഞ്ച് ഫിലിം സിറ്റിയിലെ പ്രമുഖ ടെക്സ്റ്റൈൽ വൃവസായി യു.കെ. നമ്പൃാർ (74) (ഉണ്ണികൃഷ്ണൻ നമ്പൃാർ) അന്തരിച്ചു.കണ്ണൂർ കൂടാളി സ്വദേശിയാണ്. ചെറു പ്രായത്തിൽ ബിസിനസ് രംഗത്തേക്ക് ചുവടുറപ്പിച്ചു. ബോംബെയിൽ സ്ഥിര താമസമാക്കിയിട്ട് 50വർഷമായി. ടെക്സ്റ്റൈൽ ബിസിനസ് രംഗത്തും സാമൂഹിക സാംസ്കാരിക രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.

മിനാർ എക്സ്പോർട്ട്, കണ്ണൂർ കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ട്സ്, മീനാക്ഷി ടെക്സ്റ്റൈൽസ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ മുംബൈ നായർ സമാജം, മലയാളി സമാജം തുടങ്ങി വിവിധ മേഖ ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരേതരായ സി.ഗോവിന്ദൻ നായരുടേയും കെ. വി. മീനാക്ഷി അമ്മയുടെയും മകനാണ്. ഭാരൃ: ഒ. കെ. സുശീല നമ്പൃാർ, മക്കൾ: ബിന്ദു നമ്പൃാർ (യു. എസ്. എ ) ബിജോയ് നമ്പൃാർ (ബോളിവുഡ് സിനിമ ഡയറക്ടർ) , മരുമക്കൾ: വിജയ് നമ്പൃാർ (യു.എസ്. എ. ഇന്റസ്ട്രീയൽ എഞ്ചിനീയർ) ,ശീതൾ മേനോൻ, സഹോദരങ്ങൾ: കെ.വി. രാധ (അധൃാപിക അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂൾ), കെ.വി.ഉഷ (റിട്ട. അധൃാപിക) .ശവ സംസ്കാരം വെള്ളിയാഴ്ച നടക്കും

×