‘ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്, വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്’; യുവതി പുറത്തുവിട്ട ചാറ്റ് സ്ക്രീൻഷോട്ടുകളോട് പ്രതികരിച്ച് നടൻ മുരളി മോഹൻ

ഫിലിം ഡസ്ക്
Saturday, January 16, 2021

ഒട്ടേറെ ജനപ്രിയ സീരിയലുകളിലെ പരിചിത മുഖമാണ് നടൻ മുരളി മോഹന്റേത്. കാരണവർ വേഷങ്ങളിൽ മുരളി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾ മുൻപ് അശ്വതി എന്ന എഴുത്തുകാരി അച്ചു ഹെലൻ എന്ന അക്കൗണ്ടിൽ നിന്നും നടൻ വാട്സാപ്പ് നമ്പർ ചോദിച്ചു എന്നാരോപിച്ച് ചാറ്റ് സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്തിരുന്നു.

“സിൽമ നടനാണ്. വാട്സാപ്പ് നമ്പർ കൊടുത്തില്ലേൽ പൊക്കോണം എന്ന്. താൻ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കണ്ട” എന്നായിരുന്നു അശ്വതിയുടെ ക്യാപ്‌ഷൻ. എന്നാൽ സംഭവം വിവാദമായതോടു കൂടി പ്രതികരണവുമായി മുരളീ മോഹൻ രംഗത്തെത്തി. സന്ദേശങ്ങൾ അയച്ചത് താൻ തന്നെയാണെന്നും അതുനുള്ള കാരണവും മുരളീ മോഹൻ വ്യക്തമാക്കുന്നു.

“ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ വരുന്നുണ്ട്. മെസഞ്ചറില്‍ ഒരുപാട് മെസേജുകള്‍ വരാറുണ്ട്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തില്‍ തുടങ്ങി വീട്ടില്‍ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്ന മെസേജുകള്‍ വരെ.

“അതിനാല്‍ വാട്‌സ്ആപ്പില്‍ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കാറുള്ളത്. വ്യാജന്‍മാരെയും ശരിക്കുള്ളവരെയും കണ്ടെത്തുക പ്രയാസമാണ്. വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്.

“ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈന്‍ ചെയ്യാന്‍ മാത്രമാണത്. നമ്പര്‍ ഇല്ലാതെ താന്‍ ആരോടും സംസാരിക്കുക പോലുമില്ല…

മുരളീ മോഹൻ സന്ദേശം അയച്ചു എന്ന് പറഞ്ഞ് കൊണ്ട് അശ്വതി അറ്റാച്ച് ചെയ്തിരുന്ന അക്കൗണ്ട് നിലവിൽ ‘ഡീആക്ടിവേറ്റ്’ ചെയ്ത നിലയിലാണ്

×