കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന 24 ന്യൂസ് റിപ്പോർട്ടിനെതിരെ മുരളി തുമ്മാരുകുടി രംഗത്ത്. പന്തിയിൽ പക്ഷപാതവും ഫേക്ക് ന്യൂസിൽ സംശയവും പാടില്ലെന്ന് അദ്ദേഹം ഫെയസ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
മണ്ഡലമറിയാത്ത തുമ്മാരുകുടി
സംവിധായകൻ കമൽ, രഞ്ജിത്ത് എന്നീ പ്രമുഖരോടൊപ്പം മറ്റൊരു പ്രമുഖനായ എന്നെയും എൽ.ഡി.എഫ് സാധ്യത പട്ടികയിൽ എടുത്തിട്ടുണ്ടെന്ന് കാറ്റു പറഞ്ഞുവെന്ന് ന്യൂസ് 24 ചാനൽ. താങ്ക് യു !.
ഈ കാറ്റ് മറ്റു ചാനലുകളിലും വേഗത്തിൽ അടിക്കുമെന്ന് വിശ്വസിക്കുന്നു.ഏറ്റവും വേഗത്തിൽ എന്റെ പേര് നിങ്ങളുടെ ലിസ്റ്റിലും ഉൾപ്പെടുത്തണം. യു.ഡി.എഫ് ആണെങ്കിലും ഓക്കേ.
പക്ഷെ കമലിന് കൊടുങ്ങല്ലൂരും രഞ്ജിത്തിന് കോഴിക്കോടും നൽകിയപ്പോൾ മുരളി തുമ്മാരുകുടിക്ക് മണ്ഡലംഎന്തെന്ന് അറിയില്ല പോലും. ഞാൻ എന്താ തവിട് കൊടുത്തു വാങ്ങിയ പ്രമുഖൻ ആണോ ?
ഇതൊന്നും ഒട്ടും ശരിയല്ല, പന്തിയിൽ പക്ഷപാതവും ഫേക്ക് ന്യൂസിൽ സംശയവും പാടില്ല.
വാർത്ത ഒന്നാമത്തെ കമന്റിൽ ഉണ്ട്. 1 മിനുട്ട് 57 സെക്കൻഡ് മുതൽ മുരളി തുമ്മാരുകുടി
അമ്പലപ്പുഴ: വിദ്യാര്‍ഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും കൂടി സംസാരിച്ച അധ്യാപകനെ വിദ്യാര്‍ഥിനിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റു ചെയ്തു. കാക്കാഴം എസ്.എന്‍.വി.ടി.ടി ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീ ഭവനില്‍ ശ്രീജിത്തി(43)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. തങ്ങളോട് ലൈംഗികച്ചുവയോടും അപമര്യാദയായും പെരുമാറിയെന്നു കാട്ടി നാലു വിദ്യാര്‍ഥിനികള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഥമാധ്യാപികക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ചിലര്‍ പരാതി പിന്‍വലിച്ചതോടെ അധ്യാപകന് […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാണ്. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്‌സിൻ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് വാക്‌സിൻ ലഭ്യമാക്കിയത്. പൊതുവിപണിയിൽ 350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിൽ വരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാർമസികൾ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്. ടൈഫോയ്ഡ് വാക്സിൻ എസൻഷ്യൽ മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്തതിനാൽ […]
ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണവും അത് തന്നെയാണ്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ എപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ആദ്യഘട്ടത്തില്‍ കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകാറുണ്ട്, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ കാണാം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. ഒന്ന്: ബട്ടറാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പും സോഡിയവും ധാരാളം അടങ്ങിയ ബട്ടര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്. രണ്ട്: ഐസ്ക്രീം ആണ് രണ്ടാമതായി ഈ […]
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ […]
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ മാത്യൂ ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, മീഡിയ കൺവീനർ മുഹമ്മദ് ഇക്ബാൽ, ജിജി മാത്യൂ , ഷഹിദ് ലബ്ബ, മുകേഷ് കാരയിൽ,സിജോ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്സിക്യൂട്ടീവ് ) ഷിബു സാമുവൽ (യൂണിറ്റ് […]
മനില/ന്യൂഡല്‍ഹി: ഇന്റര്‍പോളിന്റെ നിരീക്ഷണപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു ഖലിസ്ഥാന്‍ തീവ്രവാദികള്‍ ഫിലിപ്പീന്‍സില്‍ അറസ്റ്റിലായി. മന്‍പ്രീത് സിങ്(23), അമൃതപാല്‍ സിങ്(24), അര്‍ഷ്ദീപ് സിങ് (26) എന്നിവര്‍ ഈ മാസം ഏഴിനാണു പിടിയിലായത്. മധ്യ ഫിലിപ്പീന്‍ നഗരമായ ഇലോയിലോയില്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്തസേന ഇരച്ചുകയറുകയായിരുന്നു. ഫിലിപ്പീന്‍സ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കോര്‍ഡിനേറ്റിങ് സെന്റര്‍, മിലിട്ടറി ഇന്റലിജന്‍സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. നിരോധിത സംഘടനയായ ഖലിസ്ഥാന്‍ ടൈഗർ ഫോഴ്‌സില്‍ (കെ.ടി.എഫ്) ഉള്‍പ്പെട്ടവരാണു പിടിയിലായ […]
ബാംഗ്ലൂർ : റോഡ് ഷോയ്ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് നോട്ടുകൾ വാരി വിതറി കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രജ ധ്വനി യാത്ര കഴിഞ്ഞ ദിവസം മാണ്ഡ്യയിലൂടെ കടന്നുപോകുന്നതിനിടെ ആയിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. ഒരു ബസിന് മുകളിൽ നിന്ന ശിവകുമാർ റാലിയ്ക്കിടെ ജനങ്ങൾക്കിടയിലേയ്ക്ക് 500ന്റെ നോട്ടുകൾ എറിയുന്നതാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാൻ സാദ്ധ്യതയുള്ള നേതാവാണ് ശിവകുമാർ. ശിവകുമാറിന്റെ നേതൃത്വത്തിൽ കർണാടക […]
അടിവയറ്റിലെ കൊഴുപ്പ് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാനാവൂ. നമ്മുടെ ചില ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ ഒരു പരിധി വരെ വയറിലെ കൊഴുപ്പ് കുറയ്ക്കാം. ചില ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് വയറില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യതയുണ്ട്. അതേസമയം ചിലത് വണ്ണം കുറയ്ക്കാനും സഹായിക്കും. അത്തരത്തിലൊന്നാണ് മഞ്ഞള്‍. മിക്ക ഇന്ത്യൻ അടുക്കളകളിലും കാണപ്പെടുന്ന വളരെ സാധാരണ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ പേരിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നു കൂടിയാണ് മഞ്ഞൾ. കുര്‍കുമിന്‍ […]
മനില: ഫിലിപ്പീന്‍സില്‍ ഇന്ത്യക്കാരായ സിഖ് ദമ്പതികള്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ ദമ്പതികളെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്. സുഖ്‌വിന്ദര്‍ സിങ് (41), കിരണ്‍ദീപ് കൗര്‍ (33) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തിവരികയാണ് സുഖ്‌വിന്ദര്‍. മൂന്നുവര്‍ഷം മുമ്പാണ് സുഖ്‌വിന്ദര്‍ സിങ് വിവാഹിതനാവുന്നത്. തുടര്‍ന്ന് കിരണ്‍ദീപിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുഖ്‌വിന്ദറുടെ സഹോദരന്‍ ലഖ്‌വീര്‍ കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയിലായിരുന്നു. ശനിയാഴ്ച മുതല്‍ സഹോദരനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ലെന്ന് […]