Advertisment

മദ്യപാനത്തിൽ നിന്നും മുക്തി നേടിയ ആയിരത്തോളം പേർക്ക് ജോലി നൽകുമെന്ന് 'വാട്ടർമാൻ' മുരളി

New Update

publive-image

Advertisment

കേരളത്തിൽ ആരംഭിക്കുന്ന ആദ്യ ഷോറൂമിലൂടെ ആയിരത്തോളം പേർക്ക് ജോലി നൽകുമെന്ന് വ്യവസായി മുരളി കുന്നുംപുറത്ത്. മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർ, മദ്യം കാരണം വഴിമുട്ടിയ കുടുംബങ്ങളിലുള്ളവർ എന്നിവർക്ക് തന്റെ സംരംഭമായ വാട്ടർമാൻ ടൈൽസിൽ തൊഴിൽ നൽകാനാണ് തീരുമാനമെന്നും മുരളി ഫെയ്സ്ബു ക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ആലുവ - പറവൂർ റോഡിലെ കരുമാലൂരിലാണ് തറക്കല്ലിട്ടത്.

https://www.facebook.com/murali.nambiar.9/posts/4362257150504289

ജയസൂര്യ- പ്രജേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ' വെള്ളം' എന്ന ചിത്രം തളിപറമ്പുകാരനായ മുരളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. മദ്യമില്ലാതെ ജീവിക്കാൻ ആവാത്ത, മുഴുക്കുടിയനായിരുന്ന മുരളിയുടെ ജീവിതമാണ് ജയസൂര്യ ചിത്രത്തിൽ അവതരിപ്പിച്ചത്. 13 വർഷം മുമ്പാണ് മുരളി പൂർണമായും മദ്യപാനം ഉപേക്ഷിക്കുന്നത്.

മദ്യപാനം രോഗമാകുമ്പോൾ ചികിത്സക്കൊപ്പം സ്നേഹവും പരിഗണനയും കൂടിയേ മതിയാകൂ. ഇത്തരത്തിൽ ഡീ-അഡിക്ഷൻ സെൻററിൽ നിന്നും പുറത്തു വരുന്ന സഹോദരങ്ങൾക്ക് തണലാകാൻ വാട്ടർമാൻ ടൈൽസിന് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും മുരളി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

jayasurya vellam waterman waterman tiles
Advertisment