ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ര്‍​ത്തി ;ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്‌​ കൊന്നു

നാഷണല്‍ ഡസ്ക്
Tuesday, March 2, 2021

കര്‍ണാടകയില്‍ ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യ ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച്‌​ കൊന്നു . ക​ര്‍ണാ​ട​ക ക​ല​ബു​റ​ഗി​യി​ലെ ന​രി​ബോ​ലി​ലാ​ണ് സം​ഭ​വം. ന​രി​ബോ​ലി സ്വ​ദേ​ശി​യാ​യ കൊ​ല്ലി മ​ഹേ​ഷ് ആ​ണ് (14) കൊ​ല്ല​പ്പെ​ട്ട​ത്.

പെണ്‍കുട്ടികളുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​നി​ന്നും ക​ണ്ടെ​ടു​ക്കുമ്പോ​ള്‍ ജ​ന​നേ​ന്ദ്രി​യ​വും മൂ​ക്കും മു​റി​ച്ച​നി​ല​യി​ലാ​യി​രു​ന്നു.

മാ​സ​ങ്ങ​ള്‍​ക്കു മുമ്പാ​ണ് വീ​ടി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ത​ര​സ​മു​ദാ​യ​ത്തി​ലെ സ​മ​പ്രാ​യ​ക്കാ​രി​യു​മാ​യി മ​ഹേ​ഷ് കൂ​ട്ടു​കൂ​ടു​ന്ന​ത്. എ​ന്നാ​ല്‍, പെ​ണ്‍​കു​ട്ടി​യെ കാ​ണ​രു​തെ​ന്ന് മാ​താ​വ് താ​ക്കീ​ത് ചെ​യ്തു. എ​ന്നാ​ല്‍, പെ​ണ്‍​കു​ട്ടി​ക്ക് മ​ഹേ​ഷ് മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി.

ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. അ​മ്മാ​വ​നും ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് മ​ഹേ​ഷി​നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രുന്നു.

×