Advertisment

മൂര്‍ക്കോത്തു കുമാരന്‍റെ 147-മത് ജന്മദിനം ആചരിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ ജീവിച്ചിരിക്കെ ആദ്യമായി ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹം തലശ്ശേരിയിൽ പ്രതിഷ്ഠിക്കാൻ മുൻകയ്യെടുത്ത മലബാറിലെ തിയ്യ സമുദായ പരിഷ്കർത്താവും എസ്എൻഡിപി യോഗം നേതാവും ആധുനിക മലയാള ഗദ്യസാഹിത്യത്തിന്‍റെ മുഖ്യശില്‍പ്പിയുമായ മൂർക്കോത്ത് കുമാരൻ്റെ 147 മത് ജന്മദിനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

അത്താണിക്കൽ ഗുരുവരാശ്രമത്തിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ ചടങ്ങ് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ അഡ്വ.എം.രാജൻ, കെ.ബിനുകുമാർ, രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.

ശൈലീവല്ലഭന്‍, വിമര്‍ശകന്‍, ഉപന്യാസകാരന്‍, ചെറുകഥ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാക്കളില്‍ അദ്വിതീയന്‍, റിയലിസ്റ്റ് നോവലിന്‍റെ പ്രാരംഭകന്‍, ഫലിത സാഹിത്യ മാര്‍ഗദര്‍ശി, വിവര്‍ത്തകന്‍, കവി, ബാലസാഹിത്യകാരന്‍, നാടകകൃത്ത്‌, ജീവചരിത്രകാരന്‍, ശാസ്ത്ര സാഹിത്യകാരന്‍ ഇതൊക്കെയായിരുന്ന മൂര്‍ക്കോത്തു കുമാരനെ ഗദ്യ സാഹിത്യത്തിലെ പ്രജാപതി എന്നാണ് ശൈലീ വല്ലഭനായ പ്രൊഫ:ജോസ്സഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിൻ്റെ സംഭാവനകൾ വിലയിരുത്തുന്നതിലും സ്മരണ നിലനിർത്തുന്നതിലും കേരളം അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല എന്നുള്ളത് ഏറെ ഖേദകരമാണെന്നും ഉൽഘാടന പ്രസംഗത്തിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു.

ഫോട്ടോ: മൂർക്കോത്ത് കുമാരൻ അനുസ്മരണത്തോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച പുഷ്പാർച്ചന.

kozhikode news
Advertisment