Advertisment

എങ്ങനെ ലിസ്റ്റിൽ ബാക്കിയുള്ളവരെ നാടെത്തിക്കാം എന്ന ചിന്തയും, ആലോചനയിലുമാണ് മസ്കറ്റ് കെ എം സി സിയിലെ നേതാക്കൾ

New Update

മസ്കറ്റ്:  ലിസ്റ്റിൽ ബാക്കിയുള്ളവരെ എങ്ങിനെ നാടെത്തിക്കാം എന്ന ചിന്തയും, ആലോചനയിലുമാണ് നേതാക്കൾ. അഹമ്മദ് റഹീസ് സാഹിബ് ,റഹീം സാഹിബ് വറ്റല്ലൂർ എന്നിവരുടെ നേതൃത്വത്തില്‍ മസ്കറ്റ് കെ എം സി സിയിലൂടെ നിരവധി പേരെ ഇതിനോടകം തന്നെ നാട്ടിലെത്തിച്ചു കഴിഞ്ഞു.

Advertisment

publive-image

ഇന്നലെ എയർപോർട്ടിൽ ഉണ്ടായ സംഭവത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ആദം കർണാളത്തുള്ള  ഒരു സഹോദരന്‍റ മകൻ മരണപ്പെട്ടപ്പോൾ അയാൾക്ക് നാട്ടിലെത്താൻ വേണ്ടി മറ്റൊരാളെ മാറ്റി അയാൾക്ക് യാത്ര ചെയ്യാൻ സൗകര്യം മസ്കറ്റ് കെ എം സി സി ചെയ്തു കൊടുത്തു .

വിമാനം യാത്രയവാൻ വെറും 5 മിനിറ്റ് ഉള്ളപ്പോൾ അയാൾ ഏർപോർട്ടിൽ എത്തിയത് അതിന് മുൻപേ ബോർഡിങ് പാസ്സ് എടുത്ത് വെച്ച് അയാളെ കാത്തിരിക്കുന്ന നമ്മുടെ നേതാക്കൾ.

അവരുടെ എല്ലാം പ്രാർത്ഥന മതി നമുക്ക് വിശ്രമത്തിലേക്കല്ല ലിസ്റ്റിൽ ബാക്കിയുള്ളവരെ എങ്ങിനെ നാടെത്തിക്കാം എന്ന ചിന്തയും, ആലോചനയിലുമാണ് നേതാക്കൾ! രാത്രി മുഴുവനും വിവിധ ഏരിയ കളിൽ നിന്ന് വരുന്ന യാത്രക്കാരുടെ ലിസ്റ്റിന് അന്തിമ രൂപമുണ്ടാക്കുന്നതു കൊണ്ടുള്ള ഉറക്കക്കുറവ് വകവെക്കാതെ എയർപോർട്ടിൽ അവസാനയാത്രികനും പോകാൻ സൗകര്യമേർപ്പെടുത്തുന്ന മസ്കറ്റ് കെ എം സി സി വോളണ്ടിയർമാരുടെ ഒപ്പമുണ്ട് ഇവർ:

എന്ത് പറഞ്ഞ് അഭിനന്ദിക്കണമെന്നറിയില്ല! നന്ദി വാക്കിന് പകരം മനസ്സു കൊണ്ടൊരു പ്രാർത്ഥന! എന്നുമുണ്ടാകും ഈ ചിത്രം മസ്കറ്റിലെ ഓരോ കെ എം സി സി ക്കാരുടെ ഹൃദയത്തിലും!

muscat kmcc
Advertisment