Advertisment

മെഡിക്കൽ കോളേജിൽ രോഗികളോട് കാട്ടുന്ന ക്രൂരതക്കെതിരെ തൃശ്ശൂർ ഡിഎംഒ ഓഫീസിന് മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധ സമരം നടത്തി

New Update

publive-image

Advertisment

തൃശ്ശൂർ: മെഡിക്കൽ കോളേജിൽ രോഗികളോട് കാട്ടുന്ന ക്രൂരതക്കെതിരെ തൃശ്ശൂർ ഡിഎം ഒ ഓഫീസിന് മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധ സമരം നടത്തി.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിഎച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. കോവിഡ് ചികിത്സാരംഗത്തെ കെടുകാര്യസ്ഥതയും ഉദാസീനതയും അവസാനിപ്പിക്കണമെന്ന് റഷീദ് ആവശ്യപ്പെട്ടു.

publive-image

കോവിഡ് രോഗികളോടുള്ള ആരോഗ്യവകുപ്പിന്റെ ക്രൂരതയുടെ ഒടുവിലെ ഉദാഹരണമാണ് തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ കെട്ടിയിട്ട സംഭവം.

കോവിഡ് പരിചരണത്തിലെ അനാസ്ഥകൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടു പോകുന്നതിനു പകരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാർ ശ്രമിക്കേണ്ടത്.

ഡോക്ടർ നജ്മയും ജലജ സിസ്റ്ററുമൊക്കെ പങ്കുവെച്ച ആശങ്കകൾ വിലമതിക്കപ്പെടണം. കോവിഡ് ചികിത്സ കേന്ദ്രങ്ങളായ കളമശ്ശേരിയിലേതുൾപ്പെടെയുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കാര്യമായ കുറവുകൾ ഉണ്ട്.

ഇത് ജനങ്ങളുടെ ആരോഗ്യത്തേയും ആയുസ്സിനേയും നേരിട്ട് ബാധിക്കുകയാണ്. ആശുപത്രികളിലെ കുറവുകൾ മൂലം വീഴ്ചകൾക്കുള്ള സാധ്യതകൾ ഇനിയും നിലനിൽക്കുന്നു.

അതുകാരണമാണ് രോഗികളെ പുഴുവരിക്കുന്നതും ഗർഭിണികൾക്ക് ചികിത്സകിട്ടാതെ വരുന്നതും നവജാതശിശുക്കൾ മരിക്കുന്നതുമെല്ലാം.

ഈ കുറവുകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് ഒഴിഞ്ഞു മാറി നിൽക്കാൻ കഴിയില്ലെന്നും റഷീദ് പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ എം സനൗഫൽ, ഭാരവാഹികളായ ആർ എം മനാഫ്, ആർ കെ സിയാദ്, ആർ വി ബക്കർ, വി എ നിയാസ് അലി എന്നിവർ പങ്കെടുത്തു.

muslim youth league
Advertisment