മണിപ്പൂരില്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ച് ബിജെപി; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ആറ് എംഎല്‍എമാര്‍ രാജി വച്ചു

New Update

publive-image

Advertisment

ഇംഫാല്‍: മണിപ്പൂരില്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ച് എന്‍. ബീരെന്‍ സിങ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ബിജെപിയുടെ വിജയത്തിന് നിര്‍ണായകമായത്.

പിന്നീട് വിട്ടുനിന്നവരില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി.

60 അംഗ നിയമസഭയില്‍ നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 53 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് 24 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടു പേര്‍ വിട്ടു നിന്നതിനെ തുടര്‍ന്ന് 16നെതിരെ 28 വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്.

Advertisment