Advertisment

മണ്ണാർക്കാട് നജാത്ത് കോളേജിൽ പരിസ്ഥിതി ദിനം ആചരിച്ചു

author-image
ജോസ് ചാലക്കൽ
New Update

മണ്ണാർക്കാട്: ''പ്രകൃതിയെ സംരക്ഷിക്കാൻ മണ്ണിനോട് ചേരാം" എന്ന തലക്കെട്ടിൽ നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് നാച്ചുറൽ ക്ലബ് പരിസ്ഥിതി ദിനത്തിൽ കോളേജിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിച്ചു.

Advertisment

publive-image

വൈസ് പ്രിൻസിപ്പൽ മുഹമ്മദ് അസ് ലം തൈ നടീൽ നിർവഹിച്ച് ഉദ്ഘാടനം നടത്തി.നാച്ചുറൽ ക്ലബ്ബ് കോഡിനേറ്റർ നിസാർ പി.സി, അധ്യാപിക സുഷമ എന്നിവർ പങ്കെടുത്തു.

ലോകം പ്രകൃതി ക്ഷോഭങ്ങളും രോഗങ്ങളുമടക്കമുള്ള മഹാമാരികളെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് പ്രിൻസിപ്പൽ പ്രഫ.മുഹമ്മദ് അലി പറഞ്ഞു.

കഴിഞ്ഞ അധ്യയന വർഷം കോളേജിൽ വിവിധ ഡിപ്പാർട്ടുമെൻറുകൾക്കു കീഴിൽ ഗാർഡൻ നിർമാണമടക്കമുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

NAJATH COLLAGE ENVIRONMENT DAY
Advertisment