Advertisment

ക്യാമറയ്ക്ക് മുന്നിലും തിളങ്ങി സജീവ്‌ വ്യാസ, നാളേയ്കായ് " പ്രദര്‍ശനത്തിനെത്തുന്നു.

New Update

സംവിധായകൻ സജീവ് വ്യാസ നടനായും തിളങ്ങുന്നു. സുരേഷ് തിരുവല്ലയുടെ സംവിധാനത്തിൽ മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തുന്ന 'നാളേയ്ക്കായ്'  എന്ന ചിത്രത്തിൽ ലോറന്‍സ് ഡിസൂസ് എന്ന പ്രധാന കഥാപാത്രത്തിനാണ് സജീവ് വ്യാസ ജീവൻ നൽകുന്നത്. ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിലും ഫിലിം അവാർഡുകളിലും  നിരവധി പുരസ്കാരങ്ങൾ നേടിയ ഒന്നുമറിയാതെ ' എന്ന  ആദ്യ സിനിമയിലൂടെ തന്നെ തന്റെ കഴിവുതെളിയിച്ച സംവിധായകനാണ് സജീവ് വ്യാസ. ഇപ്പോഴിതാ ക്യാമറയ്ക്ക് മുന്നിലും.

Advertisment

publive-image

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ  സജീവ് വ്യാസയും സന്തോഷ് കീഴാറ്റൂരും  മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന " നാളേയ്കായ് " എന്ന ചിത്രത്തിൽ മധുപാൽ, കൃഷ്ണപ്രസാദ്, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , തുമ്പി നന്ദന, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിത രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവർ കഥാപാത്രങ്ങളാകുന്നു.

സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് വി.കെ. അജിതൻ കുമാർ ആണ്. നിർമ്മാണം, സംവിധാനം - സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് അണക്കപ്പാറ, ആഷാഡം ഷാഹുൽ , ഛായാഗ്രഹണം - പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് - കെ ശ്രീനിവാസ് , ഗാനരചന - ജയദാസ് , സംഗീതം, പശ്ചാത്തലസംഗീതം -

രാജീവ് ശിവ, ആലാപനം - സരിത രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , പ്രൊ: എക്സിക്യൂട്ടീവ് - സുനിൽ പനച്ചമൂട്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം - സൂര്യ ശ്രീകുമാർ , ചമയം - അനിൽ നേമം, ചീഫ് അസ്സോ. ഡയറക്ടർ - കിരൺ റാഫേൽ , സഹസംവിധാനം - ഹാരിസ്, അരുൺ , സ്റ്റിൽസ് - ഷാലു പേയാട്, യൂണിറ്റ് - ചിത്രാഞ്ജലി, വിതരണം - ആഷാഡം സിനിമാസ് ,  ഓഡിയോ റിലീസ് - മനോരമ മ്യൂസിക്സ് , ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

Advertisment